Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Rain

Malappuram

ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​നം: തീ​ര​ദേ​ശ​ത്തും മ​ല​യോ​ര​മേ​ഖ​ല​യി​ലും ആ​ശ്വാ​സം

മ​ല​പ്പു​റം: തു​ട​ര്‍​ച്ച​യാ​യി പെ​യ്തി​റ​ങ്ങി​യ ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ തീ​ര​ദേ​ശ-മ​ല​യോ​ര നി​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സം. കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ക​ട​ല്‍​ക്ഷോ​ഭം എ​ന്നി​വ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും തീ​ര​ദേ​ശ​ത്തും ന​ല്‍​കി​യി​രു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ദു​രി​തം വി​ത​ച്ച തോ​രാ​മ​ഴ മാ​റി തെ​ളി​ഞ്ഞ ആ​കാ​ശ​മാ​യ​തോ​ടെ ദൈ​നം​ദി​ന ജീ​വി​തം വീ​ണ്ടും സ​ജീ​വ​മാ​യി തു​ട​ങ്ങി. മ​ഴ ക​ന​ത്ത​തോ​ടെ ഉ​യ​ര്‍​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​ക്കും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ന​ദി​ക്ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ആ​ശ്വാ​സ​ത്തി​ലാ​ണ്. മ​ഴ കാ​ര​ണം സ്തം​ഭി​ച്ചു​പോ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും വ്യാ​പാ​ര മേ​ഖ​ല​യും സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് തി​രി​കേയെ​ത്തി.

അ​ടു​ത്ത കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ല്‍ വ​ര​ണ്ട​തോ കു​റ​ഞ്ഞ മ​ഴ​യോ ഉ​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും ഈ ​കാ​ലാ​വ​സ്ഥാ മാ​റ്റം അ​നു​ഗ്ര​ഹ​മാ​ണ്.


ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ കാ​ര​ണം പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്. ക​ന​ത്ത മ​ഴ​യ്ക്ക് താത്കാ​ലി​ക ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

District News

കനത്ത മ​ഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു

ച​ങ്ങ​നാ​ശേ​രി: ക​ന​ത്ത​ മ​ഴ​യി​ലും കൊ​ടു​ങ്കാ​റ്റി​ലും ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ശ​ന​ഷ്ടം. കൃ​ഷി​യി​ട​ങ്ങ​ള​ട​ക്കം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്നു. നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ല​ക​പ്പെ​ട്ടു. എ​സി ക​നാ​ലി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് സ​മീ​പ​ത്തെ വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​ണ്.

താ​ലൂ​ക്കി​ല്‍ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി നേ​രി​ട്ട 31 കു​ടും​ബ​ങ്ങ​ളി​ലെ 113 അം​ഗ​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി പാ​ര്‍​പ്പി​ച്ചു. ആ​ഹാ​ര​സാ​ധ​ന ​സാ​മഗ്രി​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി​യ​താ​യി ച​ങ്ങ​നാ​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു. റ​വ​ന്യു ​ട​വ​റി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍​ റൂം തു​റ​ന്നു. ഫോ​ണ്‍. 0481-2420037.

തൃ​ക്കൊ​ടി​ത്താ​നം ആ​ര​മ​ല മോസ്കിനു ​മു​മ്പി​ല്‍ റോ​ഡ​രി​കി​ല്‍​ നി​ന്ന മാ​വ് വീ​ണ് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ടോ​റ​സ് ലോ​റി​ക്കും, പ​ത്ര​ക്കെ​ട്ടു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നും നാ​ശ​ന​ഷ്ടം നേ​രി​ട്ടു. കി​ഴ​ക്ക​ന്‍​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളാ​യ പൂ​വം, ന​ക്രാ​ല്‍, പു​തു​വ​ല്‍, കോ​മ​ങ്കേ​രി​ച്ചി​റ, വെ​ട്ടി​ത്തു​രു​ത്ത്, പ​റാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കുക യാണ്.

തോ​ടു​ക​ള്‍  ക​വി​ഞ്ഞൊ​ഴു​കു​ന്നു; ക്യാ​മ്പു​ക​ളി​ല്‍ 31 കു​ടും​ബ​ങ്ങ​ള്‍

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്ന കു​റി​ച്ചി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ 20 കു​ടും​ബ​ങ്ങ​ളി​ലെ 75 അം​ഗ​ങ്ങ​ളെ​യും പെ​രു​മ്പ​ന​ച്ചി ഗ​വ.​ എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ പ​ത്ത് അം​ഗ​ങ്ങ​ളെ​യും നെ​ടു​മ​ണ്ണി ഫാ​ത്തി​മാ​മാ​താ യു​പി സ്‌​കൂ​ളി​ല്‍ ആ​റ് കു​ടും​ബ​ങ്ങ​ളി​ലെ 22 അം​ഗ​ങ്ങ​ളെ​യും വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ പ​ത്തം​ഗ​ങ്ങ​ളെ​യും പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചീ​ര​ഞ്ചി​റ, പുതു​ച്ചി​റ, കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ഴി, ചാ​ണ​ക്കു​ഴി, കു​ട്ട​ന്‍​ചി​റ​മ​റ്റം, മ​ണ്ണ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്കം നേ​രി​ട്ട​ത്.

മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍​പ്പെ​ട്ട പാ​ല​മ​റ്റം, പെ​രു​മ്പ​ന​ച്ചി മു​ല്ല​ശേ​രി​ ഭാ​ഗം, കൊ​ഴു​പ്പ​ക്ക​ളം ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നി​ട്ടു​ണ്ട്. വെ​ളി​യം-​പെ​രു​മ്പ​ന​ച്ചി തോ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പു​ര​യി​ട​ങ്ങ​ളി​ലും ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലും വെ​ള്ളം​ ക​യ​റി​യി​ട്ടു​ണ്ട്. ഈ ​തോ​ടി​നു സ​മീ​പ​ത്തു​ള്ള മാ​ട​പ്പ​ള്ളി ക്ഷേ​ത്രപ​രി​സ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. പൂ​വ​ത്തും​മൂ​ട്-​മാ​ട​പ്പ​ള്ളി എ​ന്‍​ഇ​എ​സ് ബ്ലോ​ക്ക് റോ​ഡി​ലെ ക​ര​ക്ക്ടം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി.

പെ​രു​മ്പ​ന​ച്ചി-​മു​ല്ല​ശേ​രി ഭാ​ഗ​ത്ത് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ര്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും അ​പ​ക​ട​ക്കെ​ണി​യാ​ണ്. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം ​വാ​ര്‍​ഡി​ലെ ഇ​ട​വെ​ട്ടാ​ല്‍ ഭാ​ഗ​ത്ത് ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തു​മൂ​ലം ഒ​രു ഡ​സ​നോ​ളം വീ​ടു​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

ക​റു​ക​ച്ചാ​ൽ: മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. തോ​ടു​ക​ൾ ക​ര ക​വി​ഞ്ഞു. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു 25ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ലും, മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാം വി​ധം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി. ആ​ര്യാ​ട്ടു​കു​ഴി, നെ​ടു​മ​ണ്ണി ഭാ​ഗ​ങ്ങ​ളി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ് കൃ​ഷി​യി​ട​ങ്ങ​ൾ മു​ങ്ങി. പാ​റ​ക്കു​ഴി ഭാ​ഗ​ത്തെ എ​ട്ട് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ദേ​ശ​വാ​സി​ക​ളെ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് നെ​ടു​മ​ണ്ണി ഫാ​ത്തി​മാ​മാ​താ പ​ള്ളി പാ​രി​ഷ് ഹാ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

15-ാം വാ​ർ​ഡ് പ​ന​യ്ക്ക​വ​യ​ൽ ഭാ​ഗ​ത്തെ എ​ട്ടു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​രെ ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്കു മാ​റ്റി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ ക​പ്പ, ഏ​ത്ത​വാ​ഴ, ചേ​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. കൊ​ടു​ങ്ങൂ​ർ-​മ​ണി​മ​ല റോ​ഡി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഴൂ​ർ വ​ലി​യ​തോ​ട് ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി വീ​ടു​ക​ളി​ലും കൃ​ഷി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

പ​ന​മ​രം ഭാ​ഗ​ത്ത് തോ​ടി​നു​കു​റു​കെ നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ലം ഒ​ഴു​കി പോ​യി. പ​ന്തം​പ്ലാ​ക്ക​ൽ, ശാ​സ്താം​കാ​വ് ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. ചാ​മം​പ​താ​ലി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ് ക​വ​ല പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി.

തോ​ട്ട​യ്ക്കാ​ട് വ​ലി​യ​മ​ണ്ണി പാ​ല​ത്തി​ന് സ​മീ​പം കൈ​ത​ളാ​വി​ൽ​പ​റ​മ്പി​ൽ ഗി​രി​ഷീ​ന്‍റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30-ഓ​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്.

വീ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രെ പാ​മ്പാ​ടി​യി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി പു​റ​ത്തെ​ത്തി​ച്ചു. ഗി​രീ​ഷി​ന്‍റെ മ​ക്ക​ളാ​യ അ​ഭി​ന​വ്, അ​ഭി​ന​ന്ദ എ​ന്നി​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തോ​ളി​ലേ​റ്റി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ സ​മീ​പ​ത്തെ താ​ത്കാ​ലി​ക ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു മാ​റ്റി.

District News

കനത്ത മഴ; കുരിശുങ്കൽ ജംഗ്ഷനിൽ വെള്ളക്കെട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ടാ​ക്സി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്താ​ണ് വെ​ള്ള​ക്കെ‌​ട്ട് രൂ​പ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഓ​ട അ​ട​ഞ്ഞ​താ​ണ് വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ൻ കാ​ര​ണം. വ​ള​വി​ലെ റോ​ഡി​ല​ട​ക്കം നി​റ​ഞ്ഞ വെ​ള്ളം ഭാ​ഗി​ക​മാ​യി ടാ​ക്സി സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്കും ക​യ​റി. കൂ​ടാ​തെ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ലേ​യ്ക്കും വെ​ള്ള​ക്കെ​ട്ട് നീ​ണ്ടു.

ഇ​ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി. വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​ന്നു വെ​ള്ള​ത്തി​ലൂ​ടെ ഇ​റ​ങ്ങി ബ​സി​ൽ ക​യ​റേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. മു​ന്പും സ​മാ​ന രീ​തി​യി​ൽ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു

District News

മ​ല​യോ​ര​ത്ത് ക​ന​ത്ത​മ​ഴ

ചെ​റു​പു​ഴ: മ​ഴ ക​ന​ത്ത​തോ​ടെ മ​ല​യോ​ര​ത്ത് നാ​ശ​ന​ഷ്ട​വും തു​ട​ങ്ങി. ര​ണ്ട് ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മാ​ണ്. ചെ​റു​പു​ഴയിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ചു.

കാ​ർ​ഷി​ക വി​ള​ക​ളും മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി​യും വീ​ണു. വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി. ക​ന്നി​ക്ക​ള​ത്തെ ന​ബീ​സ ബീ​വി​യു​ടെ തെ​ങ്ങ്, ക​മു​ക് എ​ന്നി​വ ഒ​ടി​ഞ്ഞു​വീ​ണു. ന​ബീ​സ ബീ​വി​യു​ടെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു. തി​രു​മേ​നി​യി​ലെ ഓ​ര​ത്താ​നി​യി​ൽ ജോ​സി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ ക​മു​ക് ഒ​ടി​ഞ്ഞു​വീ​ണ് മേ​ൽ​ക്കൂ​ര​യ്ക്കു കേ​ടു​പ​റ്റി.
പു​ളി​ങ്ങോം, കോ​ഴി​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റ് നാ​ശം വി​ത​ച്ചു. കോ​ഴി​ച്ചാ​ൽ-​പ​ട്ട​ത്തു​വ​യ​ൽ റോ​ഡി​നു കു​റു​കെ വൈ​ദ്യു​തി ലൈ​നി​ൽ തേ​ക്കു മ​രം ഒ​ടി​ഞ്ഞു​വീ​ണു. കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശ​ന​ഷ്‌​ടം ഇ​ന്നു മാ​ത്ര​മേ ക​ണ​ക്കാ​ക്കാ​നാ​കൂ.

തേ​ർ​ത്ത​ല്ലി: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും തേ​ർ​ത്ത​ല്ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ആ​ല​ത്താ​ൻ വ​ള​പ്പി​ലെ തെ​ങ്ങ​ട ജോ​യി​യു​ടെ വീ​ടി​നു​മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. നെ​ടു​മ്പാ​റ മാ​ർ​ട്ടി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ പ്ലാ​വ് ഒ​ടി​ഞ്ഞു വീ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച , ഇ​ടാ​ട്ട് സേ​വി​യ​റി​ന്‍റെ ക​പ്പ കൃ​ഷി​യും, തെ​ങ്ങ​ട ജോ​സ​ഫി​ന്‍റെ ക​മു​കു​ക​ളും കാ​റ്റി​ൽ ന​ശി​ച്ചു.

District News

ദുരിത മ​ഴ​

കയ്പ​മം​ഗ​ല​ത്ത് വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

കയ്പ​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ കു​റ്റി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ വീ​ടു​ക​ളു​ടെ പ​രി​സ​ര​വും മു​റ്റ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ചാ​ര​ത്തി​നും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ശ്രീ അം​ഗ​ൻ​വാ​ടി​ക്ക്ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും വെ​ള്ളം താ​ണ്ടി​യാ​ണ് എ​ത്തു​ന്ന​ത്. മ​ഴവെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന കാ​ന​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും മൂ​ട​പ്പെ​ട്ട​തും ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ന​ക​ളു​ടെ വീ​തി കു​റ​ഞ്ഞ​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തു​മൂ​ലം മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ വീ​ടു​ക​ൾ​ക്കും, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചു​റ്റും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ന​ഹി​ദ സ​ലിം പ​റ​ഞ്ഞു. മ​ഴ ശ​ക്ത​മാ​യാ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കൊ​ടു​ങ്ങ​ല്ലൂ​രിൽ വീ​ട് ത​ക​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ടി​ന​ക​ത്തുണ്ടാ​യി​രു​ന്ന വൃ​ദ്ധ​യാ​യ അ​മ്മ​യും മ​ക​നും ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​റ്റ് മ​ണ്ണാ​റ താ​ഴ​ത്ത് ചൂ​ള​ക​ട​വി​ൽ നൗ​ഷാ​ദി​ന്‍റെ വാ​ട​ക​വീ​ടാ​ണ് ഇ​ന്ന​ലെരാ​വി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽക്കൂ​ര പൂ​ർ​ണ​മാ​യും നി​ലംപൊ​ത്തി. ഈ സ​മ​യം നൗ​ഷാ​ദി​ന്‍റെ വൃ​ദ്ധമാ​താ​വും സ​ഹോ ദ​ര​നു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ല്ലാ​ത്ത ഇ​വ​ർ ഈ​യി​ടെ​ ഏ​റെ ബു​ദ്ധി​മു​ട്ടിയാ​ണ് വാ​ട​ക വീ​ട് ക​ണ്ടെ​ത്തി താ​മ​സ​മാ​ക്കി​യ​ത്. ഓ​ടുമേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

കാ​ടു​കു​റ്റി​യി​ലും കാ​തി​ക്കു​ട​ത്തും മി​ന്ന​ൽ​ച്ചു​ഴ​ലി

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ​ക്ക​ട​വി​ലും കാ​തി​ക്കു​ട​ത്തും ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ട​ർ​ന്നു. ആ​ള​പാ​യ​മോ മ​റ്റ് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ​യാ​ണ് കു​റു​വ​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് നി​ർ​ദി​ഷ്ടഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് മി​ന്ന​ൽ​ച്ചു​ഴ​ലി രൂ​പ​പ്പെ​ട്ട​ത്. ചെ​ർ​പ്പ​ണ​ത്ത് ജോ​ണി​ന്‍റെ പ​റ​മ്പി​ലെ എ​ട്ട് ജാ​തി​മ​ര​ങ്ങ​ളും, തേ​ക്ക്, ക​വു​ങ്ങ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് പ​തി​ച്ച​തി​നെതു​ട​ർ​ന്ന് ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ കാ​തി​ക്കു​ട​ത്തും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. പൈ​നാ​ട​ത്ത് ജോ​യി​യു​ടെ​യും റോ​യി​യു​ടെ​യും പ​റ​മ്പു​ക​ളി​ലെ തേ​ക്ക്, ക​വു​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്ര​മാ​യി വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​സി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ശ്രീ​നാ​രാ​യ​ണ​പു​രത്ത് ഇ​ടി​മി​ന്ന​ലി​ൽ നാശം

ശ്രീ​നാ​രാ​യ​ണ​പു​രം: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ എ​സ്എ​ൻ പു​രം താ​ണി​യ​ൻ ബ​സാ​റി​ൽ വീ​ട്ടി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം.

ഇ​രു​പ​ത്തിഒ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ഞ്ചേ​രി വി​ജ​യ​ല​ക്ഷ്മി വേ​ണു​ഗോ​പാ​ലന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ഒമ്പതിന് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടിമി​ന്ന​ലി​ലാ​ണ് ഹാ​ളി​ൽ നി​ന്നും മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ടൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വസ​മ​യം വീ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. വീ​ടി​നു മു​ൻ​ഭാ​ഗ​ത്തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന ഏ​ഴ് ലൈ​റ്റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ഫാ​നു​ക​ൾ, പ്ല​ഗ് പോ​യി​ന്‍റുക​ൾ, ഡി​ബി ബോ​ക്സ് തു​ട​ങ്ങി​യ​വ​യും ക​ത്തി​പ്പോ​യ നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ൽ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും ഇ​ടി​വെ​ട്ടി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ സ​മ​യം കെ​എ​സ്ഇ​ബി​യി​ൽ ചെ​ന്ന് വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ളി​ല്ലെ​ന്നും വ​രാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ടി​മി​ന്ന​ലി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തെ സം​ബ​ന്ധി​ച്ച് പി.​വെ​മ്പ​ല്ലൂ​ർ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ വ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

മഴ കനത്തു; മഴക്കെടുതിയും

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ കാ​​ല​​വ​​ര്‍​ഷം ശ​​ക്ത​​മാ​​യി. വ്യാ​​ഴം രാ​​ത്രി തു​​ട​​ങ്ങി​​യ ശ​​ക്ത​​മാ​​യ മ​​ഴ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് തോ​​ര്‍​ന്ന​​ത്. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വീ​​ണ്ടും മ​​ഴ ആ​​രം​​ഭി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും മ​​ഴ ശ​​ക്ത​​മാ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ മ​​ഴ​​ക്കെ​​ടു​​തി​​യും വ​​ര്‍​ധി​​ച്ചു. അ​​തി​​ര​​മ്പു​​ഴ​​യി​​ല്‍ ഒ​​രു വീ​​ട് പൂ​​ര്‍​ണ​​മാ​​യി ത​​ക​​ര്‍​ന്നു.

കോ​​ട്ട​​യ​​ത്തി​​നു സ​​മീ​​പം മ​​ള്ളൂ​​ശേ​​രി​​യി​​ല്‍ മ​​തി​​ലി​​ടി​​ഞ്ഞു വീ​​ണു. ശ​​ക്ത​​മാ​​യ മ​​ഴ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ തു​​ട​​രു​​ന്ന​​തോ​​ടെ ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു. മീ​​ന​​ച്ചി​​ലാ​​റ്റി​​ലും മ​​ണി​​മ​​ല​​യാ​​റ്റി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു. മ​​ണി​​മ​​ല​​യാ​​ര്‍ നി​​റ​​ഞ്ഞു. ര​​ണ്ടി​​ട​​ങ്ങ​​ളി​​ലും കി​​ഴ​​ക്ക​​ന്‍ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വ് തു​​ട​​രു​​ക​​യാ​​ണ്.

അ​​പ​​ക​​ട സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ലും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്ന് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ശ​​ക്ത​​മാ​​യ കാ​​റ്റി​​നു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ അ​​ട​​ച്ചു​​റ​​പ്പി​​ല്ലാ​​ത്ത വീ​​ടു​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​രും മേ​​ല്‍​ക്കൂ​​ര ശ​​ക്ത​​മ​​ല്ലാ​​ത്ത വീ​​ടു​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​രും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. മ​​ര​​ങ്ങ​​ള്‍ വീ​​ണും പോ​​സ്റ്റു​​ക​​ള്‍ ത​​ക​​ര്‍​ന്നു​​മു​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളും ശ്ര​​ദ്ധി​​ക്ക​​ണം.

മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​ണ് ര​​ണ്ടു ദി​​വ​​സ​​മാ​​യി പെ​​യ്ത​​ത്. തീ​​ക്കോ​​യി-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ പ​​ല​​യി​​ട​​ത്തും ചെ​​റി​​യ മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യി. കെ.​​കെ. റോ​​ഡി​​ല്‍ പെ​​രു​​വ​​ന്താ​​ന​​ത്തി​​നു സ​​മീ​​പം കൂ​​റ്റ​​ന്‍ പാ​​റ​​ക​​ള്‍ റോ​​ഡി​​ലേ​​ക്ക് വീ​​ണി​​രു​​ന്നു. വ​​ന്‍ മ​​ര​​ങ്ങ​​ളും നി​​ലം​​പൊ​​ത്തി. വാ​​ഗ​​മ​​ണ്‍, കു​​ട്ടി​​ക്കാ​​നം, ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ല്, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഴ​​യ്ക്കു ശേ​​ഷം ശ​​ക്ത​​മാ​​യ കോ​​ട​​മ​​ഞ്ഞു​​മു​​ണ്ട്.

മ​​ഴ​​ക്കാ​​ല​​ത്ത് അ​​ത്യാ​​വ​​ശ്യ​​മ​​ല്ലാ​​ത്ത യാ​​ത്ര​​ക​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ള്‍, ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍, മ​​ല​​യോ​​ര​​മേ​​ഖ​​ല​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വി​​നോ​​ദ​​യാ​​ത്ര​​ക​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ജി​​ല്ലാ ഭ​​ര​​ണ കൂ​​ടം നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍ ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കു​​ന്ന​​യി​​ട​​ങ്ങ​​ളി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ക്ക​​രു​​ത്. താ​​ലൂ​​ക്ക്, ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ 24 മ​​ണി​​ക്കൂ​​ര്‍ ക​​ണ്‍​ട്രോ​​ള്‍ റൂ​​മും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്.

വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്നു​​വീ​​ണു

അ​​തി​​ര​​മ്പു​​ഴ: ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഉ​​ണ്ടാ​​യ ക​​ന​​ത്ത മ​​ഴ​​യി​​ലും കാ​​റ്റി​​ലും വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്നു വീ​​ണു. നാ​​ൽ​​പാ​​ത്തി​​മ​​ല​​യി​​ൽ ജോ​​ൺ​​സ​​ൺ ജോ​​സ​​ഫ് കൂ​​ട്ടു​​മ​​മ്പ​​റ​​മ്പി​​ലി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വീ​​ടാ​​ണ് ത​​ക​​ർ​​ന്ന​​ത്. വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന കാ​​ഞ്ഞി​​രം​​കാ​​ലാ​​യി​​ൽ വി​​നോ​​യ്‌ മാ​​ത്യു (38), ഭാ​​ര്യ ടി​​നു തോ​​മ​​സ് (36), മ​​ക​​ൻ ഏ​​ബ​​ൽ വി​​നോ​​യ് (9) എ​​ന്നി​​വ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

അ​​പ​​ക​​ട സ​​മ​​യ​​ത്ത് ബി​​നോ​​യി​​യും ഭാ​​ര്യ​​യും ര​​ണ്ട് കു​​ട്ടി​​ക​​ളും വീ​​ട്ടി​​നു​​ള്ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ഒ​​ന്ന​​ട​​ങ്കം താ​​ഴേ​​ക്ക് പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​മ്പി​​ക​​ളും ഷീ​​റ്റു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ത​​ക​​ർ​​ന്നു വീ​​ണ​​തോ​​ടെ ബി​​നോ​​യി​​യും കു​​ടും​​ബ​​വും മു​​റി​​ക്കു​​ള്ളി​​ൽ കു​​ടു​​ങ്ങി​​പ്പോ​​യി. ഒ​​രു മ​​ണി​​ക്കൂ​​റി​​ല​​ധി​​കം നീ​​ണ്ട ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് ഇ​​വ​​ർ​​ക്ക് പു​​റ​​ത്തു​​ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്.

മ​ള്ളൂ​ശേ​രി​യി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു


കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യി​​ല്‍ മ​​ള്ളൂ​​ശേ​​രി​​യി​​ല്‍ മ​​തി​​ല്‍ ഇ​​ടി​​ഞ്ഞു​​വീ​​ണു. മ​​ള്ളൂ​​ശേ​​രി സ്വ​​ദേ​​ശി​​നി അ​​മ്പി​​ളി​​യു​​ടെ വീ​​ടി​​നു മു​​ന്നി​​ലേ​​ക്കാ​​ണ് ഇ​​രു​​പ​​ത​​ടി​​യോ​​ളം ഉ​​യ​​ര​​മു​​ള്ള മ​​തി​​ല്‍​ക്കെ​​ട്ടി​​ന്‍റെ ഒ​​രു​​ഭാ​​ഗം ഇ​​ടി​​ഞ്ഞു​​വീ​​ണ​​ത്. ക​​ണ്ട​​ത്തി​​ല്‍ ജെ. ​​സിം​​സ​​ണ്‍, സ​​ഹോ​​ദ​​ര​​ന്‍ ജെ. ​​സി​​സി​​ല്‍ എ​​ന്നി​​വ​​രു​​ടെ വീ​​ടി​​നു പു​​റ​​കു​​വ​​ശം കെ​​ട്ടി​​യി​​രു​​ന്ന മ​​തി​​ല്‍​ക്കെ​​ട്ടാ​​ണു ക​​ന​​ത്ത മ​​ഴ​​യി​​ല്‍ ഇ​​ടി​​ഞ്ഞു​​വീ​​ണ​​ത്. വ്യാ​​ഴം രാ​​വി​​ലെ 9.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

അ​​പ​​ക​​ട​​സ​​മ​​യം സ​​മീ​​പ​​ത്തെ വീ​​ടി​​ന്‍റെ മു​​റ്റ​​ത്തു​​ണ്ടാ​​യി​​രു​​ന്ന അ​​മ്പി​​ളി പ​​രി​​ക്കേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. വീ​​ടി​​നു മു​​ന്നി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​വും ത​​ക​​ര്‍​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും ഇ​​തേ സ്ഥ​​ല​​ത്ത് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ല്‍ മ​​തി​​ലി​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്ത് സു​​ര​​ക്ഷി​​ത​​മാ​​ക്കി​​യ ഭാ​​ഗ​​മാ​​ണു വീ​​ണ്ടും ത​​ക​​ര്‍​ന്ന​​ത്. സിം​​സ​​ന്‍റെ​​യും സി​​സി​​ലി​​ന്‍റെ​​യും വീ​​ടു​​ക​​ള്‍​ക്കു​​നേ​​രേ നി​​ല്‍​ക്കു​​ന്ന മ​​തി​​ല്‍​ക്കെ​​ട്ടി​​ന്‍റെ ബാ​​ക്കി ഭാ​​ഗം ഇ​​പ്പോ​​ഴും അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണ്. ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ന്ന​​തി​​നാ​​ല്‍ അ​​പ​​ക​​ട​​സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വീ​​ട്ടു​​കാ​​ര്‍ ഒ​​ഴി​​ഞ്ഞു​​പോ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

വെ​​ള്ള​​ത്തി​​ല്‍ ക​​ളി വേ​​ണ്ട

മ​​ഴ​​ക്കാ​​ല​​മാ​​യ​​തോ​​ടെ കു​​ട്ടി​​ക​​ളു​​ടെ യാ​​ത്രാ​​വേ​​ള​​ക​​ളി​​ലും ക​​ളി​​ക​​ളി​​ലും കൃ​​ത്യ​​മാ​​യ മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ വേ​​ണം. ര​​ക്ഷി​​താ​​ക്ക​​ളും സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണം. മ​​ഴ പെ​​യ്യു​​മ്പോ​​ള്‍ ജ​​ല​​വ്യ​​തി​​യാ​​നം തി​​രി​​ച്ച​​റി​​യാ​​തെ കു​​ട്ടി​​ക​​ള്‍ കു​​ളി​​ക്കാ​​നും മീ​​ന്‍​പി​​ടി​​ക്കാ​​നും പു​​ഴ​​ക​​ളി​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​ത് അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു.

കു​​ട്ടി​​ക​​ള്‍ പു​​ഴ​​ക​​ളി​​ലോ സ​​മീ​​പ​​ത്തെ തോ​​ടു​​ക​​ളി​​ലോ ഇ​​റ​​ങ്ങു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണം. വ​​ഴി​​യ​​രി​​കി​​ലെ വെ​​ള്ള​​ക്കെ​​ട്ടു​​ക​​ള്‍ സൂ​​ക്ഷി​​ക്ക​​ണം. പാ​​ല​​ങ്ങ​​ളി​​ലെ കാ​​ഴ്ച​​യും സെ​​ല്‍​ഫി​​യും ഒ​​ഴി​​വാ​​ക്ക​​ണം. വൈ​​ദ്യു​​തി ലൈ​​നു​​ക​​ളി​​ല്‍ നി​​ന്ന് അ​​ക​​ലം പാ​​ലി​​ക്ക​​ണം. ഒ​​ഴു​​കി​​പ്പോ​​കു​​ന്ന വ​​സ്തു​​ക്ക​​ള്‍ പി​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യോ, പു​​റ​​കെ പോ​​കു​​ക​​യോ അ​​രു​​ത്. വെ​​ള്ള​​ക്കെ​​ട്ടു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വാ​​ഹ​​നം ഓ​​ടി​​ക്ക​​ലും ന​​ട​​ത്ത​​വും വേ​​ണ്ട.

ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

കോ​​ട്ട​​യം: അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് ജി​​ല്ല​​യി​​ല്‍ ഇ​​ന്ന് ഓ​​റ​​ഞ്ച് അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഒ​​റ്റ​​പ്പെ​​ട്ട​​യി​​ട​​ങ്ങ​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 24 മ​​ണി​​ക്കൂ​​റി​​ല്‍ 115.6 മി​​ല്ലി​​മീ​​റ്റ​​ര്‍ മു​​ത​​ല്‍ 204.4 മി​​ല്ലി​​മീ​​റ്റ​​ര്‍ വ​​രെ മ​​ഴ ല​​ഭി​​ക്കു​​ന്ന​​താ​​ണ് അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ. ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ജി​​ല്ല​​യി​​ല്‍ നാ​​ളെ​​യും തി​​ങ്ക​​ളാ​​ഴ്ച​​യും മ​​ഞ്ഞ അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

District News

മ​​ഴ ശ​​ക്ത​​മാ​​യി; ജാ​​ഗ്ര​​ത​​യോ​​ടെ ജി​​ല്ല

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ കാ​​ല​​വ​​ര്‍​ഷം ശ​​ക്ത​​മാ​​യി. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​മു​​ത​​ല്‍ ജി​​ല്ല​​യു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ഇ​​ട​​വി​​ട്ടു​​ള്ള ചെ​​റു​​തും വ​​ലു​​തു​​മാ​​യ ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​ണ് ല​​ഭി​​ച്ചു​​വ​​രു​​ന്ന​​ത്. മ​​ഴ​​യ്‌​​ക്കൊ​​പ്പം ഇ​​ടി​​യും മി​​ന്ന​​ലും കാ​​റ്റു​​മു​​ണ്ട്. ഇ​​ന്നു​​മു​​ത​​ല്‍ മ​​ഴ വീ​​ണ്ടും ശ​​ക്ത​​മാ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പ് അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​ഴ​​യ്‌​​ക്കൊ​​പ്പം ശ​​ക്ത​​മാ​​യ കാ​​റ്റു​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യും കാ​​ലാ​​വ​​സ്ഥ വി​​ഭാ​​ഗം പ​​റ​​യു​​ന്നു​​ണ്ട്.

മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ജ​​ല​​സ്രോ​​ത​​സു​​ക​​ളാ​​യ മീ​​ന​​ച്ചി​​ല്‍, മ​​ണി​​മ​​ല, മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റു​​ക​​ളി​​ല്‍ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു​​തു​​ട​​ങ്ങി. ചെ​​റു​​തോ​​ടു​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. ആ​​റ്റി​​ലും തോ​​ട്ടി​​ലും വ​​ലി​​യ രീ​​തി​​യി​​ല്‍ മാ​​ലി​​ന്യ​​വും ചെ​​ളി​​യും അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഒ​​ഴു​​ക്ക് പ​​ല​​യി​​ട​​ത്തും സു​​ഗ​​മ​​മ​​ല്ല.

ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും വി​​വി​​ധ ത​​ദ്ദേ​​ശ സ്വ​​യം ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും കാ​​ല​​വ​​ര്‍​ഷ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ല്‍ ഉ​​ണ്ടാ​​കു​​ന്ന ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍, മ​​ണ്ണി​​ടി​​ച്ചി​​ല്‍, മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ല്‍ തു​​ട​​ങ്ങി​​യ ദു​​ര​​ന്ത​​ങ്ങ​​ളെ നേ​​രി​​ടാ​​ന്‍ ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​ട്ടി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി​​വ​​രു​​ന്നു. മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലു​​ണ്ടാ​​യ കൂ​​ട്ടി​​ക്ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ല്‍ ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശ​​മു​​ണ്ട്.

കാ​​റ്റും മ​​ഴ​​യും ശ​​ക്ത​​മാ​​യാ​​ല്‍ പ​​തി​​വാ​​യു​​ണ്ടാ​​കാ​​റു​​ള്ള മ​​രം വീ​​ണു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ള്‍, ഗ​​താ​​ഗ​​ത ത​​ട​​സം, വൈ​​ദ്യു​​തി മു​​ട​​ക്കം എ​​ന്നി​​വ​​യ്ക്കു സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. അ​​പ​​ക​​ട​​സാ​​ധ്യ​​ത മു​​ന്‍​നി​​ര്‍​ത്തി പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും മ​​റ്റും നി​​ല്‍​ക്കു​​ന്ന മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു​​മാ​​റ്റ​​ണ​​മെ​​ന്ന് ജി​​ല്ലാ​​ഭ​​ര​​ണ​​കൂ​​ടം നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

മ​​ഴ​​യോ​​ടൊ​​പ്പം ശ​​ക്ത​​മാ​​യ ഇ​​ടി​​മി​​ന്ന​​ലി​​നും സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ലും ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ നി​​ര്‍​ദേ​​ശം. വേ​​ന​​ല്‍​മ​​ഴ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ണ്ടാ​​യ ഇ​​ടി​​മി​​ന്ന​​ലി​​ല്‍ ജി​​ല്ല​​യി​​ല്‍ ര​​ണ്ടു​​പേ​​ര്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. മി​​ന്ന​​ലി​​ന്‍റെ ല​​ക്ഷ​​ണം ക​​ണ്ടു​​ക​​ഴി​​ഞ്ഞാ​​ല്‍ ഉ​​ട​​ന്‍​ത​​ന്നെ സു​​ര​​ക്ഷി​​ത​​മാ​​യ കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ലേ​​ക്ക് മാ​​റ​​ണം.

ജ​​ന​​ലും വാ​​തി​​ലും അ​​ട​​ച്ചി​​ടു​​ക, വാ​​തി​​ലി​​നും ജ​​ന​​ലി​​നും അ​​ടു​​ത്ത് നി​​ല്‍​ക്കാ​​തി​​രി​​ക്കു​​ക, കെ​​ട്ടി​​ട​​ത്തി​​ന​​ക​​ത്തു​​ത​​ന്നെ ഇ​​രി​​ക്കാ​​നും പ​​ര​​മാ​​വ​​ധി ഭി​​ത്തി​​യി​​ലോ ത​​റ​​യി​​ലോ സ്പ​​ര്‍​ശി​​ക്കാ​​തി​​രി​​ക്കാ​​നും ശ്ര​​ദ്ധി​​ക്ക​​ണം. ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വൈ​​ദ്യു​​തി ബ​​ന്ധം വി​​ച്ഛേ​​ദി​​ക്കു​​ക​​യും വൈ​​ദ്യു​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യു​​ള്ള സാ​​മീ​​പ്യം ഇ​​ടി​​മി​​ന്ന​​ലു​​ള്ള സ​​മ​​യ​​ത്ത് ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട​​താ​​ണ്.

വൈ​​ദ്യു​​തി​​വ​​കു​​പ്പി​​ന്
വി​​ശ്ര​​മ​​മി​​ല്ലാ​​ക്കാ​​ലം

കാ​​ല​​വ​​ര്‍​ഷം ശ​​ക്ത​​മാ​​യ​​തോ​​ടെ വൈ​​ദ്യു​​തി വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കും വി​​ശ്ര​​മ​​മി​​ല്ലാ​​ക്കാ​​ലം. കാ​​റ്റി​​ലും മ​​ഴ​​യി​​ലും മ​​രം വീ​​ണും മ​​റ്റും വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ളും ലൈ​​നും ത​​ക​​ര്‍​ന്ന് വൈ​​ദ്യു​​തി മു​​ട​​ക്കം പ​​തി​​വാ​​യ​​തോ​​ടെ ജ​​നം ദു​​രി​​ത​​ത്തി​​ലാ​​ണ്. കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് ഇ​​പ്പോ​​ള്‍ ജോ​​ലി​​ഭാ​​രം ഇ​​ര​​ട്ടി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ര​​ങ്ങ​​ള്‍ ഒ​​ടി​​ഞ്ഞു വീ​​ണും പോ​​സ്റ്റു​​ക​​ള്‍ ത​​ക​​ര്‍​ന്നു​​മാ​​ണ് പ്ര​​ധാ​​ന ന​​ഷ്ടം.

കൂ​​ടാ​​തെ ഇ​​ടി​​മി​​ന്ന​​ലും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ള്‍​ക്ക് ഇ​​ട​​യാ​​ക്കു​​ന്നു​​ണ്ട്. മു​​ട​​ങ്ങി​​യ വൈ​​ദ്യു​​തി എ​​ത്ര​​യും വേ​​ഗം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​റു​​ണ്ടെ​​ന്നും എ​​ന്നാ​​ല്‍ ഒ​​രു സെ​​ക്‌​​ഷ​​നു കീ​​ഴി​​ല്‍ ഒ​​രേ സ​​മ​​യം പ​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ മ​​രം വീ​​ണും മ​​റ്റും വൈ​​ദ്യു​​തി മു​​ട​​ങ്ങു​​മ്പോ​​ള്‍ എ​​ല്ലാ​​യി​​ട​​ത്തെ​​യും ത​​ക​​രാ​​ര്‍ പെ​​ട്ടെ​​ന്നു പ​​രി​​ഹ​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​നാ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​കാ​​റു​​ണ്ടെ​​ന്നും കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

അ​​പ​​ക​​ട​​ക​​ര​​മാ​​യ മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു​​മാ​​റ്റ​​ല്‍
നി​​യ​​മ​​ങ്ങ​​ളും ഉ​​ട​​മ​​സ്ഥ​​ന്‍റെ ബാ​​ധ്യ​​ത​​ക​​ളും

കോ​​ട്ട​​യം: കാ​​ല​​വ​​ര്‍​ഷം ശ​​ക്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും അ​​യ​​ല്‍​വാ​​സി​​ക​​ള്‍​ക്കും ഭീ​​ഷ​​ണി​​യാ​​യി നി​​ല്‍​ക്കു​​ന്ന അ​​പ​​ക​​ട​​ക​​ര​​മാ​​യ മ​​ര​​ങ്ങ​​ളും ചി​​ല്ല​​ക​​ളും നീ​​ക്കം ചെ​​യ്യു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ വ്യ​​വ​​സ്ഥ​​ക​​ള്‍ ഓ​​രോ ഭൂ​​വു​​ട​​മ​​യും അ​​റി​​ഞ്ഞി​​രി​​ക്കേ​​ണ്ട​​താ​​ണ്. ദു​​ര​​ന്ത നി​​വാ​​ര​​ണ നി​​യ​​മ​​പ്ര​​കാ​​രം അ​​പ​​ക​​ട​​ക​​ര​​മാ​​യ മ​​ര​​ങ്ങ​​ളോ ചി​​ല്ല​​ക​​ളോ പൊ​​തു​​സു​​ര​​ക്ഷ മു​​ന്‍​നി​​ര്‍​ത്തി അ​​ടി​​യ​​ന്ത​​ര​​മാ​​യി മു​​റി​​ച്ചു​​മാ​​റ്റാ​​ന്‍ ജി​​ല്ലാ ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​ക്കും ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും വ​​കു​​പ്പ് അ​​ധി​​കാ​​രം ന​​ല്‍​കു​​ന്നു.

കൂ​​ടാ​​തെ കേ​​ര​​ള പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് മു​​നി​​സി​​പ്പ​​ല്‍ ആ​​ക്ട് പ്ര​​കാ​​രം പൊ​​തു​​വ​​ഴി​​ക്കോ അ​​യ​​ല്‍​പ​​ക്ക​​ത്തി​​നോ അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കു​​ന്ന മ​​ര​​ങ്ങ​​ള്‍ സ്വ​​ന്തം ചെ​​ല​​വി​​ല്‍ മു​​റി​​ച്ചു​​മാ​​റ്റാ​​ന്‍ ഭൂ​​വു​​ട​​മ​​യ്ക്ക് നോ​​ട്ടീ​​സ് ന​​ല്‍​കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍​ക്ക് നി​​യ​​മ​​പ​​ര​​മാ​​യ അ​​ധി​​കാ​​ര​​മു​​ണ്ട്.

4നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​ട്ടും ഉ​​ട​​മ​​സ്ഥ​​ന്‍ മ​​രം മു​​റി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ത്തി​​ന് അ​​തു മു​​റി​​ച്ചു​​മാ​​റ്റാം. അ​​തി​​നു വ​​രു​​ന്ന മു​​ഴു​​വ​​ന്‍ ചെ​​ല​​വും ഉ​​ട​​മ​​യി​​ല്‍ നി​​ന്ന് റ​​വ​​ന്യു റി​​ക്ക​​വ​​റി വ​​ഴി​​യോ നി​​കു​​തി കു​​ടി​​ശി​​ക പോ​​ലെ​​യോ ഈ​​ടാ​​ക്കും.

4അ​​നാ​​സ്ഥ കാ​​ര​​ണം മ​​രം വീ​​ണ് അ​​യ​​ല്‍​ക്കാ​​ര​​ന്‍റെ വീ​​ടി​​നോ വാ​​ഹ​​ന​​ത്തി​​നോ മ​​റ്റ് സ്വ​​ത്തി​​നോ കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചാ​​ല്‍, ടോ​​ര്‍​ട്ട് ലോ ​​പ്ര​​കാ​​ര​​മു​​ള​​ള സി​​വി​​ല്‍ നെ​​ഗ്ലി​​ജ​​ന്‍​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വ​​ന്‍​തു​​ക ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാ​​ന്‍ ഉ​​ട​​മ​​സ്ഥ​​ന്‍ ബാ​​ധ്യ​​സ്ഥ​​നാ​​കും.
4അ​​പ​​ക​​ട​​സാ​​ധ്യ​​ത സം​​ബ​​ന്ധി​​ച്ച് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​കി​​യി​​ട്ടും ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ത്ത​​ത് നി​​യ​​മ​​പ​​ര​​മാ​​യ വീ​​ഴ്ച​​യാ​​യി ക​​ണ​​ക്കാ​​ക്കി പോ​​ലീ​​സി​​നു കേ​​സ് എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

4ഔ​​ദ്യോ​​ഗി​​ക ഉ​​ത്ത​​ര​​വു​​ക​​ള്‍ ലം​​ഘി​​ക്കു​​ന്ന​​വ​​ര്‍​ക്ക് ഒ​​രു വ​​ര്‍​ഷം മു​​ത​​ല്‍ ര​​ണ്ടു വ​​ര്‍​ഷം വ​​രെ ത​​ട​​വോ പി​​ഴ​​യോ ശി​​ക്ഷ ല​​ഭി​​ക്കാം.

4മ​​രം വീ​​ണ് ആ​​ള​​പാ​​യം ഉ​​ണ്ടാ​​യാ​​ല്‍ അ​​ശ്ര​​ദ്ധ മൂ​​ല​​മു​​ള്ള മ​​ര​​ണ​​ത്തി​​ന് സെ​​ക്ഷ​​ന്‍ 106 ഓ​​ഫ് ബി​​ന്‍​എ​​ന്‍​എ​​സ് പ്ര​​കാ​​രം ഉ​​ട​​മ​​സ്ഥ​​നെ​​തി​​രേ ക്രി​​മി​​ന​​ല്‍ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

National

അറബിക്കടലിൽ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കേരളത്തിൽ മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.

NRI

ഡാ​ള​സി​ൽ ക​ന​ത്ത നാ​ശ​ന​ഷ്‌​ടം; ചു​ഴ​ലി​ക്കാ​റ്റും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ത്ത​ർ ടെ​ക്സ​സി​നെ പി​ടി​ച്ചു​ല​ച്ചു

ഡാ​ള​സ്: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഉ​ത്ത​ർ ടെ​ക്സ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും കൊ​ടു​ങ്കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മി​ന​റ​ൽ വെ​ൽ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ നാ​ശ​മു​ണ്ടാ​യ​ത്.

മി​ന​റ​ൽ വെ​ൽ​സി​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക്ര​സ​ൺ, ഗോ​ഡ്‌​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബേ​സ്ബോ​ൾ വ​ലു​പ്പ​ത്തി​ലു​ള്ള​തും ഗ്രേ​പ്ഫ്രൂ​ട്ട് വ​ലു​പ്പ​ത്തി​ലു​ള്ള​തു​മാ​യ (ഏ​ക​ദേ​ശം മൂ​ന്ന് ഇ​ഞ്ച് വ്യാ​സം) ഭീ​മ​ൻ ആ​ലി​പ്പ​ഴ​ങ്ങ​ൾ വീ​ണു. ഹി​ൽ, എ​ല്ലി​സ്, ന​വാ​രോ കൗ​ണ്ടി​ക​ളി​ൽ ക​ന​ത്ത ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

മി​ന​റ​ൽ വെ​ൽ​സി​ൽ ഉ​ണ്ടാ​യ കാ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​ൻ നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് (എ​ൻ​ഡ​ബ്ല്യു​എ​സ്) സം​ഘം ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. മേ​ഖ​ല​യി​ൽ ഈ ​ആ​ഴ്ച മു​ഴു​വ​ൻ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​ഴ ശ​ക്ത​മാ​കു​മെ​ങ്കി​ലും വാ​രാ​ന്ത്യ​ത്തോ​ടെ കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ടൊ​ർ​ണാ​ഡോ (ചു​ഴ​ലി​ക്കാ​റ്റ്) മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up